Kerala PSC Gk 2026 women civil excise officer examination - Practice Psc mock Test

Attempt free PSC Mock Test Previous Questions and Answers for exam learners

2026 ൽ നടന്ന women civil excise പരീക്ഷയിലെ Gk ചോദ്യങ്ങളാണ് താഴെ നൽകിയിട്ടുള്ളത്. Psc പരീക്ഷക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ചോദ്യങ്ങളാണ്.

1. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ?

i. മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം

ii. കുളച്ചൽ യുദ്ധം

iii. ആറ്റിങ്ങൽ കലാപം

iv. ശ്രീരംഗപട്ടണം ഉടമ്പടി

A) i, ii, iii, iv

B) i, iii, iv, ii

C) iii, i, ii, iv

D) iv, i, iii, ii

Show answer

C


2. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.

1. ആത്മ വിദ്യാസംഘം വൈകുണ്ഠ സ്വാമികൾ

ii. അരയ സമാജം

iii. പണ്ഡിറ്റ് കെ. പി. കറുപ്പൻ

iii. പ്രത്യക്ഷരക്ഷാദൈവസഭ - കുമാരഗുരുദേവൻ

iv. യോഗക്ഷേമസഭഅയ്യങ്കാളി

A) i, iv

B) i, ii

C) i, ii, iv

D) ii, iii, iv

Show answer

A


3. താഴെ തന്നിരിക്കുന്നതിൽ 1857-ലെ കലാപവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് ഏത് ?

i. കലാപത്തിൽ ഡൽഹിയിൽ നേതൃത്വം നൽകിയത് നാനാസാഹിബ് ആണ്.

ii. ഒരു ദിവസം നമ്മുടെ വായിൽ അകപ്പെടാൻ പോകുന്ന ഒരു ചെറിയായി അവധ് വിശേഷിപ്പിക്കപ്പെട്ടു.

iii. തോമസ് ജോൺസ് ബാർക്കർ 1859-ൽ വരച്ച ചിത്രമാണ് ഇൻ-മെമ്മോറിയം.

iv. 1857 മെയ് 10-ന് മീററ്റിലാണ് കലാപം ആരംഭിച്ചത്.

A) i, iii, iv

B) ii, iv

C) ii, iii, iv

D) iii, iv

Show answer

B


4. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ബന്ധമില്ലാത്തവ കണ്ടെത്തുക.

1. 1922-ലെ ചൗരിചൗരാ സംഭവത്തെ തുടർന്ന് ഗാന്ധിജി സിവിൽ നിയമ ലംഘന പ്രസ്ഥാനം നിർത്തലാക്കി.

II. ക്രിപ്സ് ദൗത്യത്തിൻറെ പരാജയത്തെ തുടർന്ന് ഗാന്ധിജി ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ചു.

iii. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 1929-ലെ ലാഹോർ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.

iv. 1930 മാർച്ച് 12-ന് ഗാന്ധിജിയും അനുയായികളും ദണ്ഡിയാത്ര ആരംഭിച്ചു.

A) i, iii

B) ii, iv

C) i

D) i, iv

Show answer

C


5. ചുവടെ തന്നിട്ടുള്ളവയിൽ നിന്ന് ശരിയായ ജോടി കണ്ടെത്തുക.

i. ലൈഫ് വീക്കിലി - 

സാവോ താവോ ഫെൻ

ii. ലോംഗ് മാർച്ച് - 

സൺ യത് സൈൻ

iii. എനിക്ക് ശേഷം പ്രളയം - ലൂയി 15-ാമൻ

iv. സോഷ്യൽ കോൺട്രാക്ട് - വോൾട്ടയർ

A) i, ii, iii

B) i, iii, iv

C) ii, i

D) i, iii

Show answer

D


ഇന്ത്യയുടെ 2025-ലെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് ഏത് ?

1. 78-ാമത്തെ സ്വാതന്ത്ര്യദിനാഘോഷമായിരുന്നു.

ii. 80-ാമത്തെ സ്വാതന്ത്ര്യദിനാഘോഷമായിരുന്നു.

iii. വിശിഷ്ടാതിഥികളായി മറ്റ് രാജ്യതലവൻമാർ ഉണ്ടായിരുന്നില്ല.

iv. 79-ാമത്തെ സ്വാതന്ത്ര്യദിനാഘോഷമായിരുന്നു.

A) i, ii

B) iii, iv

C) ii, iii

D) iv മാത്രം

Show answer

B


7. ഗ്രാവിറ്റി അനോമലിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയെ കണ്ടെത്തുക.

1. വസ്തുക്കളുടെ പിണ്ഡത്തിലുള്ള വ്യത്യാസം ഗ്രാവിറ്റി അനോമലിക്ക് കാരണമാണ്.

II. ശിലാവസ്തുക്കളുടെ ഘടനാ വ്യത്യാസം ഗ്രാവിറ്റി അനോമലിക്ക് കാരണമാണ്.

iii. ഭൗമകേന്ദ്രത്തിൽ നിന്നുള്ള അകലം ഗ്രാവിറ്റി അനോമലിക്ക് കാരണമാണ്.

A) I മാത്രം

B) il മാത്രം

C) iii മാത്രം

D) (i, ii, iii) amjo

Show answer

B


8. ഇന്ത്യയുടെ ഉത്തരപർവ്വത മേഖലയിൽ കാണപ്പെടുന്ന ലവണജല തടാകം ഏതാണ് ?

A) വൂളാർ തടാകം

B) രാകാസ് തടാകം

C) പാംഗോങ്സോ തടാകം

D) ദാൽ തടാകം

Show answer

C


9. സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പട്ടണം

A) ഡാർജിലിങ്

B) ഡെറാഡൂൺ

C) സിംല

D) മുസൂറി

Show answer

B


10. ആൻഡമാൻ നിക്കോബാർ ദ്വിപുകളെ വേർതിരിക്കുന്ന കടൽ ചാനൽ ഏതാണ് ?

A) 11° ചാനൽ

B) 10° ചാനൽ

C) 9° ചാനൽ

D) 8 ചാനൽ

Show answer

B


11. ശിലാരൂപീകരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.

i. പ്രദേശിക കായാന്തരീകരണത്തിൽ മാഗ്‌മയുടെ ചൂട് കാരണം ശിലകൾക്ക് പുനപരലീകരണം സംഭവിക്കുന്നു.

ii. ബലതന്ത്ര കായാന്തരീകരണത്തിൽ ശിലകൾ പൊടിഞ്ഞ് പുനപരലീകരണം സംഭവിക്കുന്നു.

iii. സമ്പർക്ക കായാന്തരീകരണത്തിൽ ടെക്ടോണിക് ചലനത്താൽ ശിലകൾക്ക് പുനപരലീകരണം സംഭവിക്കുന്നു.

A) i മാത്രം

B) ii മാത്രം

C) iii മാത്രം

B) il മാത്രം

D) (i, ii, iii) മൂന്നും

Show answer

B


12. 2025 വർഷത്തിൽ പ്രസിദ്ധപ്പെടുത്തിയ ആഗോള പട്ടിണി സൂചിക അനുസരിച്ച് ഏറ്റവും ദരിദ്രമായ രാഷ്ട്രം ഏതാണ് ?

A) ഹെയ്തി

B) സുഡാൻ

C) പാപുവ ന്യൂ ഗിനിയ

D) സോമാലിയ

Show answer

D


13. ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായത് ഏത് ?

1. അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾ.

ii. രാസവളങ്ങളും കീടനാശിനികളും,

iii. ദരിദ്ര കർഷകർ, ധനിക കർഷകർ എന്നിങ്ങനെയുള്ള അന്തരം ഇല്ലാതായി.

A) i & iii

B) 1& ii

C) i, ii & i

D) ii & iii

Show answer

B



14. പുത്തൻ സാമ്പത്തിക പരിഷ്‌ക്കാരത്തിൽ പെടാത്തത് ഏത് ?

1. ഉദാരവത്ക്കരണം

ii. വ്യവസായ വത്ക്കരണം

iii. സ്വകാര്യ വത്ക്കരണം

iv. ആഗോള വത്ക്കരണം

A) ii മാത്രം

C) i & iv

B) ili മാത്രം

D) ഇവയെല്ലാം

Show answer

A


15. ഇന്ത്യൻ പ്ലാനിങ്ങുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?

1. ഇന്ത്യൻ പ്ലാനിങ്ങിൻ്റെ ശില്പി പി. സി. മഹാലാനോബിസ് ആണ്.

II. സോവിയേറ്റ് മാതൃകയിലുള്ള പഞ്ചവത്സര പദ്ധതികളാണ് ഇന്ത്യ സ്വീകരിച്ചത്.

iii. 1947 ലാണ് ഇന്ത്യയിൽ പ്ലാനിംഗ് ആരംഭിച്ചത്.

A) i & ii

B) ii മാത്രം

C) iii മാത്രം

D) ii & iii

Show answer

C


16. താഴെ പറയുന്നവയിൽ ഇന്ത്യൻ ആസൂത്രണത്തിൻ്റെ ലക്ഷ്യങ്ങൾ ഏതെല്ലാം ?

1. സാമ്പത്തിക വളർച്ച

ii. സ്വാശ്രയത്വം

iii. നീതി

iv. നവീകരണം

A) i, ii, iii

C) ii, iii, iv

B) i, iii, iv

D) ഇവയെല്ലാം

Show answer

D



17. കേന്ദ്ര ബാങ്കിൻ്റെ ധർമ്മങ്ങളിൽ പെടാത്തത് ഏത് ?

1. കറൻസി നോട്ടടിച്ചിറക്കുക

ii. ബാങ്കുകളുടെ ബാങ്ക്

iii. നികുതി നിരക്ക് നിശ്ചയിക്കുക

iv. ഗവൺമെന്റിന്റെ ബാങ്ക്

A) ii മാത്രം

B) ili മാത്രം

C) iii & iv

D) i & ii

Show answer

B



18. നീതി ആയോഗുമായി ബന്ധപ്പെട്ട് ശരിയായത് ഏത് ?

1. ആസ്ഥാനം ന്യൂഡൽഹിയിലെ നിതിഭവൻ.

II. സ്ഥാപിതമായത് 2015 ജനുവരി ഒന്നിന്.

iii. നിലവിലുള്ള സി. ഇ. ഒ. പരമേശ്വരൻ അയ്യർ ആണ്.

A) i, ii, iii

B) ii, iii

C) i, ii

D) 1,iii

Show answer

C



19. 'കേവല ഭൂരിപക്ഷ സമ്പ്രദായം' (Simple majority) എന്ന തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന് അനുയോജ്യമല്ലാത്ത പ്രസ്താവന ഏതെല്ലാം ?

1. ഒരു പാർട്ടിക്ക് ലഭിക്കുന്ന വോട്ടിംഗ് ശതമാനത്തേക്കാൾ കൂടുതലായിരിക്കും ആ പാർട്ടിക്ക് ലഭിക്കുന്ന സിറ്റുകളുടെ എണ്ണം.

II. വോട്ടർ വോട്ടുചെയ്യുന്നത് പാർട്ടി ലിസ്റ്റുകൾക്കായിരിക്കും.

iii. വോട്ടിംഗ് ശതമാനത്തിനനുസരിച്ച് നിയമസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നു.

A) i & il മാത്രം

B) i & ill മാത്രം

C) ii & iii 

D) (i, ii & iii)ഇവയെല്ലാം

Show answer

C



20. മൗലിക അവകാശങ്ങളിൽ ഉൾപ്പെടുന്ന അവകാശങ്ങൾ ഏതെല്ലാം ?

1. ജോലി ചെയ്യാനുള്ള അവകാശം.

ii. സാമ്പത്തിക ചൂഷണത്തിനെതിരായ അവകാശം.

iii. സാമൂഹികവും സാമ്പത്തികവുമായ നീതിക്കുള്ള അവകാശം.

A) ii & iii 20

B) i & ii മാത്രം

C) i & iii മാത്രം

D) ഇവയൊന്നുമല്ല

Show answer

D



21. അവിശ്വാസ പ്രമേയം (No confidence motion) വുമായി ബന്ധപ്പെട്ട് ശരി അല്ലാത്ത പ്രസ്താവന ഏത് ?

1. അവിശ്വാസ പ്രമേയം പാസ്സായാൽ പകരം മന്ത്രിസഭ നിലവിൽ വരുന്നതുവരെ നിലവിലെ മന്ത്രിസഭ തുടരുന്നു.

ii. അവിശ്വാസ പ്രമേയത്തിന് സ്പീക്കറുടെ അനുമതി ആവശ്യമാണ്.

iii. രണ്ട് അവിശ്വാസ പ്രമേയങ്ങൾ തമ്മിലുള്ള കാലയളവ് '3' മാസമായിരിക്കും. (മൂന്ന് മാസം)

A) i & ii

B) il & iii മാത്രം

C) i & ili മാത്രം

D) (i, ii & ii) മുകളിൽ പറഞ്ഞവയെല്ലാം

Show answer

C



22. മൗലിക അവകാശ (Fundamental Rights) ങ്ങളുടെ സവിശേഷതകളിൽ ശരിയായവ ഏതെല്ലാം ?

1. ഭരണകൂടത്തിൻ്റെ അധികാരത്തെ നിയന്ത്രിക്കുന്നു.

II. കോടതി മുഖേന സ്ഥാപിച്ചു കിട്ടുന്നു.

iii. മൗലിക അവകാശങ്ങളിൽ ചിലത് ഇന്ത്യയിലെ വിദേശ പൗരന്മാർക്കും ലഭ്യമായ അവകാശമാണ്.

A) I & II മാത്രം

B) ii & iii 20

C) i & ill മാത്രം

D) (i, ii & li) മുകളിൽ പറഞ്ഞവയെല്ലാം

Show answer

D



23. സംസ്ഥാന ഭരണകൂടത്തെ രാഷ്ട്രപതി പിരിച്ചു വിടുന്നത് ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് ?

A) 356

C) 324

B) 346

D) 352

Show answer

A



24. സ്വത്തവകാശം എന്ന നിയമപരമായ അവകാശം ഭരണഘടനയുടെ ഏത് വകുപ്പി ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?

A) 299 A

B) 300 A

C) 301 A

D) 302 A

Show answer

B



25. മൗലിക കടമകൾ (Fundamental Duties) ഭരണഘടനയുടെ ഏത് ഭാഗത്താണ് ഉൾകൊള്ളുന്നത് ?

A) III

B) IV

C) IV A

D) III A

Show answer

C



26. താഴെ പറയുന്നവയിൽ കൺകറൻ്റ് ലിസ്റ്റ് (Concurrent List) ൽ ഉൾപ്പെട്ട വിഷയം ഏത് ?

A) വ്യാപാരവും വാണിജ്യവും

B) പൊതുജന ആരോഗ്യം

C) കൃഷി

D) ട്രേഡ് യൂണിയനുകൾ

Show answer

D




27. അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഏത് ?

A) കുതിര

C) ആന

B) കഴുത

D) സിബ്ര

Show answer

C



28. 2018-ലെ പ്രളയത്തിൽ പൂർണ്ണമായോ, ഭാഗികമായോ വീട് തകർന്നവരിൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്കും, ഭിന്നശേഷിക്കാർക്കും അധികധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ പദ്ധതി ഏത് ?

A) ആശ്വാസകിരണം പദ്ധതി

B) പ്രത്യുത്ഥാനം പദ്ധതി

C) സഹജീവനം പദ്ധതി

D) മിത്രം പദ്ധതി

Show answer

B



29. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സല്ലാപം, മന്ദഹാസം പദ്ധതികൾ സമൂഹത്തിലെ ഏത് വിഭാഗത്തെയാണ് ഉൾക്കൊള്ളുന്നത് ?

A) ഭിന്നശേഷി വിഭാഗം

B) യുവജനങ്ങൾ

C) വയോജനങ്ങൾ

D) വിദ്യാർത്ഥികൾ

Show answer

C



30. പതിനഞ്ച് മുതൽ മുപ്പത്തി അഞ്ച് വയസ്സുവരെയുള്ള യുവജനങ്ങൾക്ക് സാംസ്കാരിക, കലാ, കായിക മത്സരങ്ങളിൽ കഴിവ് തെളിയിക്കുന്നതിനുവേണ്ടി കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതി ഏത് ?

A) യുവശക്തി

B) കേരളീയം

C) സ്ലാഷ് പദ്ധതി

D) യുവജന കമ്മീഷൻ

Show answer

B



31. മാലിന്യ മുക്ത കേരളത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ?

A) സ്നേഹാരാമം പദ്ധതി

B) നവജീവൻ

C) സമാശ്വാസം പദ്ധതി

D) സമന്വയ പദ്ധതി

Show answer



32. താഴെ സൂചിപ്പിച്ചിരിക്കുന്നതിൽ ഏതു ഹോർമോണാണ് സ്ത്രീ ശരീരത്തിൽ ഗർഭകാലത്ത് മാത്രം ഉൽപ്പാദിപ്പിക്കുന്നത് ?

A) തൈറോക്സിൻ

B) ഹ്യൂമൻ കോറിയോണിക് ഗൊണാഡോട്രോപിൻ

C) ഈസ്ട്രോജൻ

D) പ്രൊജസ്റ്റിറോൺ

Show answer

B




33. ജലദോഷത്തിന് (Common cold) കാരണമായ രോഗകാരി ഏതാണ് ?

A) റൈനോ വൈറസ് (Rhinovirus)

B) HIV വൈറസ്

C) സ്ട്രെപ്‌റ്റോകോക്കസ്

D) ബക്ടിരിയോഫേജ്

Show answer

A



34. യൂറിക് ആസിഡ് ക്രിസ്റ്റലുകൾ അടിഞ്ഞുകൂടുന്നതു മൂലമുണ്ടാകുന്ന സന്ധി വീക്കം താഴെ സൂചിപ്പിച്ചിരിക്കുന്നവയിൽ ഏതാണ് ?

A) ആർത്രൈറ്റിസ്

B) ഗൗട്ട് (Gout)

C) ടറ്റനി (Tetany)

D) ഇവയൊന്നുമല്ല

Show answer

B



35. മലേറിയ രോഗം പരത്തുന്ന കൊതുക് ഏത് വിഭാഗത്തിൽ പെടുന്നു ?

A) ഫിമെയിൽ അനോഫിലസ് കൊതുക്

B) ഈഡിസ് കൊതുക്

C) ഫിമെയിൽ ക്യൂലക്സ് കൊതുക്

D) ഇവയൊന്നുമല്ല

Show answer

A



36. കേരളത്തിലെ ആദ്യത്തെ സ്കിൻ ബാങ്ക് എവിടെ ആരംഭിച്ചു ?

A) ഗവൺമെന്റ് മെഡിക്കൽ കോളേജ് ആലപ്പുഴ

B) ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം

C) ഗവൺമെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്

D) ഇവയൊന്നുമല്ല

Show answer

B




37. ടോയ്ലറ്റുകളിൽ നിന്ന് ഉത്ഭവിക്കുന്നതും മനുഷ്യമാലിന്യങ്ങൾ അടങ്ങിയതുമായ മലിന ജലമാണ്

A) ഗ്രേവാട്ടർ

C) ബ്ലാക്ക് വാട്ടർ

B) റെഡ് വാട്ടർ

D) ഇവയൊന്നുമല്ല

Show answer

C



38. താഴെപ്പറയുന്നവയിൽ നീളത്തിൻ്റെ യൂണിറ്റുകൾ ഏതെല്ലാമാണ് ?

1. പ്രകാശവർഷം

ii. റേഡിയൻ

iii. പാർസെക്

iv. ന്യൂട്ടൻ മീറ്റർ

A) i & ii

B) 1 & iii

C) ii & iii

D) iii & iv

Show answer

B



39. ക്രിക്കറ്റ് കളിയിൽ ഒരു ബാറ്റ്സ്മാൻ പന്ത് തറനിരപ്പിൽ നിന്നും 45 ഡിഗ്രി കോണളവിൽ അടിച്ചാലാണ് സിക്സർ ലഭിക്കാൻ ഏറ്റവും സാധ്യത. ഇതിനു പിന്നിലെ ശാസ്ത്രീയ കാരണം ഏറ്റവും ഉചിതമായി വിശദീകരിക്കുന്നത്

A) 45 ഡിഗ്രി കോണളവിൽ പന്തടിക്കുമ്പോൾ പന്തിൻ്റെ തിരശ്ചീന വേഗഘടകം പരമാവധി ആയതിനാൽ

B) 45 ഡിഗ്രി കോണളവിൽ പന്തടിക്കുമ്പോൾ പന്തിൻ്റെ ലംബ വേഗഘടകം പരമാവധി ആയതിനാൽ

C) 45 ഡിഗ്രി കോണളവിൽ പന്തടിക്കുമ്പോൾ പന്തിൻ്റെ ലംബ വേഗഘടകവും തിരശ്ചീന വേഗഘടകവും തുല്യമായതിനാൽ

D) 45 ഡിഗ്രി കോണളവിൽ പന്തടിക്കുമ്പോൾ വായു പ്രതിരോധം പൂർണ്ണമായും ഇല്ലാതാകുന്നതിനാൽ

Show answer

C



40. ജലലഭ്യത വളരെ കുറഞ്ഞ പ്രദേശങ്ങളിൽ ജലസംരക്ഷണം പരമാവധി ഉറപ്പാക്കി ക്കൊണ്ട് ചെടികൾക്ക് കൃത്യമായ അളവിൽ വെള്ളം ലഭ്യമാക്കാൻ സഹായിക്കുന്ന ഒരു ജലസേചന രീതിയാണ് തിരിനന തിരിനനയിൽ താഴെപ്പറയുന്ന ഏത് ഭൗതിക പ്രതിഭാസമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?

A) വിസ്കോസിറ്റി

B) പ്ലവനതത്വം

C) ധാരാരേഖീയ പ്രവാഹം

D) കേശികത്വം

Show answer

D



41. ഇന്ത്യയുടെ ആദ്യത്തെ എക്സ്-റേ പോളറിമീറ്റർ ഉപഗ്രഹമാണ് XPoSat. എക്സ്-റേ പോളറിമെട്രി സാങ്കേതികവിദ്യ വഴി XPoSat ന് പഠന വിധേയമാക്കാൻ കഴിയാത്ത ആകാശവസ്തുക്കൾ ഏതെല്ലാം ?

A) എസ്സോപ്ലാനറ്റുകളും ധൂമകേതുക്കളും

B) തമോഗർത്തങ്ങളും അവയുടെ ബൈനറികളും

C) ന്യൂട്രോൺ നക്ഷത്രങ്ങളും പൾസാറുകളും

D) ആക്ടീവ് ഗാലാക്ടിക് ന്യൂക്ലിയസുകൾ

Show answer

A



42. യഥാർത്ഥ വാതകങ്ങൾ ആദർശ സ്വഭാവം കാണിക്കുന്നത് ഏതെല്ലാം സാഹചര്യങ്ങളിൽ ആണ് ?

A) താഴ്ന്ന മർദ്ദം, താഴ്ന്ന താപനില

B) താഴ്ന്ന മർദ്ദം, ഉയർന്ന താപനില

C) ഉയർന്ന മർദ്ദം, ഉയർന്ന താപനില

D) ഉയർന്ന മർദ്ദം, താഴ്ന്ന താപനില

Show answer

B




43. ഒരു ലായനിയുടെ pH മൂല്യം 3 ആണെങ്കിൽ, അതിൻ്റെ ഹൈഡ്രോണിയം അയോൺ ഗാഢത എത്രയായിരിക്കും ?

A) 1.0 x 10 M

B) 1.0 x 10 M

C) 1.0 x 10 M

D) 1.0 x 10 M

Show answer

A



45. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2005-ൽ പ്രഖ്യാപിച്ച ഏത് മിഷനാണ് ഇന്ത്യയുടെ "അയൺ-ഡോം-പോലുള്ള" പ്രതിരോധ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്നത് ?

A) മിഷൻ വജ

B) മിഷൻ ചക്ര

C) മിഷൻ സുദർശൻ ചക്ര

D) മിഷൻ തൃശൂർ

Show answer

C



46. വിഖ്യാത ചിത്രകാരൻ രാജാരവിവർമ്മയുടെ പുത്രനായ എം. രാമവർമ്മരാജ ആദ്യ ചെയർമാനായ അക്കാദമി ഏതാണ് ?

A) കേരള ലളിതകലാ അക്കാദമി

B) കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

C) കേരള സാഹിത്യ അക്കാദമി

D) കേരള സംഗീത നാടക അക്കാദമി

Show answer

A



47. ഇന്ത്യ ആദ്യ വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരിടം നേടിയപ്പോൾ ടീം ക്യാപ്റ്റൻ ആരായിരുന്നു ?

A) ഷെഫാലി വർമ്മ

B) സ്മൃതി മന്ഥന

C) ഹർമ്മൻ പ്രീത്കൗർ

D) ദീപ്തി ശർമ്മ

Show answer

C



48. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?

A) എസ്. ഹരീഷ്

B) ടി. ഡി. രാമകൃഷ്ണൻ

C) ഫ്രാൻസിസ് നൊറോണ

D) സുഭാഷ് ചന്ദ്രൻ

Show answer

D


49. ക്ഷേത്ര സംസ്കാരത്തിൻ്റെ ഭാഗമായി എ. ഡി. ആറാം ശതകം മുതൽ കേരളത്തിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തിൽ നിന്ന് ഉദ്ഭവിച്ചതെന്ന് കരുതപ്പെടുന്ന കലാരൂപം ഏതാണ് ?

A) മുടിയേറ്റ്

B) സർപ്പം തുള്ളൽ

C) മോഹിനിയാട്ടം

D) കാക്കരശ്ശി നാടകം

Show answer

C



50. ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിൻ്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരംഭം ഏതാണ് ?

A) സാക്ഷരതാ മിഷൻ

B) മലയാളം മിഷൻ

C) സ്കോൾ കേരള

D) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

Show answer

B

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.