Kerala PSC GK Questions and Answers 2025 | Set 2 for Exam Preparation
1. BNSS ന്റെ പൂർണ്ണരൂപം ഏത് ?
A) ഭാരതീയ ന്യായ സുരക്ഷാ സംഹിത
B) ഭാരതീയ നാഗരിക് സാമൂഹ്യ സംഹിത
C) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത
D) ഭാരതീയ നഗര സ്റ്റേറ്റ് സ്കീം
Answer
C
2. സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കിയ പ്രതിഭാപദ്ധതി ഏത് വിഭാഗത്തിന്റെ ക്ഷേമത്തിനായുള്ളതാണ് ?
A) രക്ഷകർത്താക്കൾ നഷ്ടപ്പെട്ട പെൺകുട്ടിയ്ക്ക് വേണ്ടി
B) ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വേണ്ടി
C) വിധവകളുടെ ക്ഷേമത്തിനായി
D) വികലാംഗരുടെ പുനരധിവാസത്തിനായി
Answer
B
3. കേരളസർക്കാരിൻ്റെ അഡ്‌മിനിസ്ട്രേറ്റീവ് കേഡറായ കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവ്വീസ് (KAS) ആരംഭിച്ചത് എന്നുമുതൽ ?
A) 2018- ൽ
B) 2019- ൽ
C) 2020- ൽ
D) 2017- ൽ
Answer
A
4. 2024-ലെ കണക്ക് അനുസരിച്ച്, കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം ഏത് ?
A) ഗുജറാത്ത്
B) ഉത്തർപ്രദേശ്
C) കേരളം
D) തമിഴ്‌നാട്
Answer
C
5. കേരള കർഷക കടാശ്വാസ കമ്മിഷൻ അതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് വർഷം രൂപീകരിക്കുകയും . സ്ഥലത്തുമാണ്.
A) 2006, തിരുവനന്തപുരം
B) 2007, എറണാകുളം
C) 2009, മലപ്പുറം
D) 2007, തിരുവനന്തപുരം
Answer
D
6. ഗാർഹിക പീഢന നിയമബില്ലിൽ ഒപ്പുവച്ച രാഷ്ട്രപതി ആര് ?
A) K.R നാരായണൻ
B) A.P.J. അബ്ദുൾ കലാം
C) പ്രതിഭാ പാട്ടിൽ
D) പ്രണബ് മുഖർജി
Answer
C
7. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SDMA) ഒരു സ്ഥാപനമാണ്.
A) ഭരണഘടനാ സ്ഥാപനം (Constitutional Body)
B) നിയമാനുസൃത സ്ഥാപനം (Statutory Body)
C) എക്സിക്യൂട്ടീവ് സ്ഥാപനം
D) ഇതൊന്നുമല്ല
Answer
B
8. അട്ടപ്പാടിയിലെ പട്ടികവർഗ്ഗക്കാരുടെ പരമ്പരാഗത കൃഷി പുനരുജ്ജീവിപ്പിക്കാൻ കൃഷിവകുപ്പും പട്ടികവർഗ്ഗ വികസനവകുപ്പും സംയുക്തമായി നടപ്പിലാക്കിയ പദ്ധതി ഏത് ?
A) മില്ലറ്റ് വില്ലേജ് പദ്ധതി
C) അനന്യം പദ്ധതി
B) സ്വയംപ്രഭ പദ്ധതി
D) വിജയാമൃതം പദ്ധതി
Answer
A
9. മനുഷ്യനിൽ രക്തം കട്ടപിടിക്കാനാവശ്യമായ വിറ്റാമിനേത് ?
A) വിറ്റാമിൻ കെ
B) വിറ്റാമിൻ ഡി
C) വിറ്റാമിൻ സി
D) വിറ്റാമിൻ എ
Answer
A
10. ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്
A) ഡിസംബർ -7
B) ഒക്ടോബർ - 7
C) നവംബർ - 7
D) ഏപ്രിൽ - 7
Answer
D
11. ജൈവ വൈവിധ്യമെന്ന നാമം ജനകീയമാക്കിയ സാമൂഹ്യ ജീവശാസ്ത്രജ്ഞനാണ്
A) എഡ്‌വേഡ് ജെന്നർ
B) എഡ്‌വേഡ് വിൽസൺ
C) അലക്സാണ്ടർ വോൺ ഹമ്പോൾട്ട്
D) അലക്സാണ്ടർ ഫ്ലെമ്മിങ്
Answer
B
12. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥിയേത് ?
A) ഫിമർ
B) ഫിബുല
C) ഹ്യൂമെറസ്
D) റേഡിയസ്
Answer
A
13. മലേറിയ ഉണ്ടാക്കുന്ന രോഗാണുവേത് ?
A) മൈക്കോ പ്ലാസ്
B) മൈക്കോ ബാക്ടീരിയം
C) പ്ലാസ്മോഡിയം
D) റിട്രോ വൈറസ്
Answer
C
14. താഴെ തന്നിരിക്കുന്നവയിൽ പോളിജെനിക്ക് പാരമ്പര്യത്തിനുദാഹരണമേത് ?
A) മനുഷ്യ രക്ത ഗ്രൂപ്പുകൾ
C) മനുഷ്യ മൂക്കിന്റെ ആകൃതി
B) പയർ ചെടിയുടെ പൂവിന്റെ നിറം
D) മനുഷ്യ ത്വക്കിന്റെ നിറം
Answer
D
15. ഏത് മന്ത്രിസഭയുടെ കീഴിലാണ് ഇന്ത്യാ സെമികണ്ടക്ടർ മിഷൻ (ഐ. എസ്. എം. പ്രവർത്തിക്കുന്നത് ?
A) സയൻസ് ആന്റ് ടെക്നോളജിയുടെ മന്ത്രിസഭ
B) ഇലക്ട്രോണിക്‌സിൻ്റെയും ഇൻഫോർമേഷൻ ടെക്നോളജിയുടെയും മന്ത്രിസഭ
C) കൊമേഴ്സിന്റെയും വ്യവസായത്തിന്റെയും മന്ത്രിസഭ
D) ഹെവി വ്യവസായങ്ങളുടെ മന്ത്രിസഭ
Answer
B
16. 2025-ലെ ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മൽസരം ജയിച്ച രാജ്യമേത് ?
A) ഇന്ത്യ
B) ഓസ്ട്രേലിയ
C) ന്യൂസിലൻ്റ്
D) ശ്രീലങ്ക
Answer
A
17. ആകാശം നീല നിറത്തിൽ കാണുവാൻ കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം ഏതാണ് ?
A) അപവർത്തനം
B) വിസരണം
C) പ്രകീർണ്ണനം
D) പ്രതിപതനം
Answer
C
18. 25 kg മാസുള്ള ഒരു വസ്തു ഭൂഗുരുത്വാകർഷണബലത്താൽ നിർബാധം താഴേയ്ക്ക് പതിക്കുമ്പോൾ അതിൻ്റെ ഭാരം എത്രയായിരിക്കും ?
A) 25 N
B) 25 kgwt
C) 245 N
D) പൂജ്യം
Answer
D
19. കർണാടകയിലെ ബീജാപൂരിലുള്ള ഗോൾഗുമ്പസ് എന്ന മർമര ഗോപുരത്തിനുള്ളിൽ ഒരു ചെറിയ ശബ്ദം ഉണ്ടാക്കുകയാണെങ്കിൽ പോലും ആ ശബ്ദം ഗാലറിക്കുള്ളിൽ ആവർത്തിച്ച് കേൾക്കാം. ഇതിന് കാരണം ശബ്ദത്തിൻ്റെ ഏത് പ്രതിഭാസമാണ് ?
A) അനുരണനം
B) പ്രതിധ്വനി
C) പ്രതിപതനം
D) അപവർത്തനം
Answer
A
20. സ്പെയിസിൽ പോയ ആദ്യത്തെ ഇന്ത്യക്കാരൻ ആരാണ് ?
A) ശുഭാംശു ശു
B) രാകേഷ് ശർമ്മ
C) കൽപനാ ചൗള
D) സുനിത വില്യംസ്
Answer
B
21. റഷ്യയിലെ വ്യോമത്താവളത്തിൽ യുക്രയിൻ നൽകിയ പേര് എന്താണ് ? നടത്തിയ ഡ്രോൺ ആക്രമണത്തിന്
A) ഓപ്പറേഷൻ സ്പൈഡേയ്ക്ക് വെബ്
B) ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ
C) ഓപ്പറേഷൻ സിന്ദൂർ
D) ഓപ്പറേഷൻ ട്രൂ പ്രോമിസ്
Answer
A
22. താഴെ പറയുന്നവയിൽ ജലത്തിൽ പി എച്ച് മൂല്യം ഏറ്റവും കൂടുതൽ കാണിക്കുന്ന ലവണമേത് ?
A) പൊട്ടാസ്യം ക്ലോറൈഡ്
B) സോഡിയം ക്ലോറൈഡ്
C) സോഡിയം കാർബണേറ്റ്
D) കോപ്പർ സൾഫേറ്റ്
Answer
C
23. ചൂടാക്കുമ്പോൾ നൈട്രജൻ വാതകം പുറത്തുവിടുന്ന സംയുക്തമേത് ?
A) സോഡിയം നൈട്രേറ്റ്
B) സിൽവർ നൈട്രേറ്റ്
C) ബേരിയം നൈട്രേറ്റ്
D) അമോണിയം നൈട്രേറ്റ്
Answer
D
24. താഴെ പറയുന്നവയിൽ രൂപാന്തരത്വം കാണിക്കാത്ത മൂലകമേത് ?
A) നൈട്രജൻ
B) ബിസ്മത്ത്
C) ആന്റിമണി
D) ആർസെനിക്
Answer
B
25. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തിയ ആദ്യത്തെ ബഹുജന സമരം ഏതാണ് എന്ന് കണ്ടെത്തുക :
(A) ക്വിറ്റ് ഇന്ത്യാ സമരം
(B) ചമ്പാരൻ സത്യാഗ്രഹം
(C) ഉപ്പു സത്യാഗ്രഹം
(D) നിസ്സഹകരണ സമരം
Answer
D
26. താഴെപ്പറയുന്നവയിൽ റൗലത്ത് നിയമവു'മായി ബന്ധപ്പെടാത്ത പ്രസ്താവന കണ്ടെത്തുക
(A) ഏതൊരു ഇന്ത്യക്കാരനെയും വാറൻ്റില്ലാതെ അറസ്റ്റു ചെയ്യാം
(B) പ്രത്യേക കോടതികളിൽ രഹസ്യ വിചാരണ നടത്താം
(C) കോടതി വിധിക്കെതിരെ അപ്പീൽ സ്വീകരിക്കാം
(D) വിചാരണ കൂടാതെ തടവിലിടാം
Answer
C
27. 'പൂനാ സന്ധി' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ലാലാ ലജ്‌പത് റായ്
(B) ബിപിൻ ചന്ദ്രപാൽ
(C) ജവഹർലാൽ നെഹ്റു
(D) ഡോ. ബി.ആർ. അംബേദ്‌കർ
Answer
D
28. 'ക്വിറ്റ് ഇന്ത്യാ സമരനായിക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?
(A) കസ്‌തൂർബാ ഗാന്ധി
(B) അരുണാ ആസഫലി
(C) ക്യാപ്റ്റൻ ലക്ഷ്‌മി
(D) സരോജിനി നായിഡു
Answer
B
29. 'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ്?
(A) രവിന്ദ്രനാഥ ടാഗോർ
(B) ലാൽ ബഹദൂർ ശാസ്ത്രി
(C) സുഭാഷ് ചന്ദ്ര ബോസ്
(D) ബാലഗംഗാധര തിലക്
Answer
C
30. 'ചെറു ഭരണഘടന' എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏതാണ്?
(A) 32 ഭേദഗതി
(C) 41 ഭേദഗതി
(B) 23 ഭേദഗതി
(D) 42 ഭേദഗതി
Answer
D
31. ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാ യിരിക്കുന്നു?
(A) ലോകസഭ
(C) രാഷ്ട്രപതി
(B) രാജ്യ സഭ
(D) പാർലമെന്റ്റ്
Answer
D
32. വ്യക്തിയും രാഷ്ട്രത്തോടും സമൂഹത്തോടും ഉത്തരവാദിത്വങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു? പാലിക്കേണ്ട
(A) ജനങ്ങളുടെ പരമാധികാരം
(C) മൗലിക അവകാശങ്ങൾ
(B) മൗലിക കടമകൾ
(D) മാർഗ നിർദേശക തത്വങ്ങൾ
Answer
B
33. 'സമപന്തിഭോജനം' നടപ്പിലാക്കിയ സാമൂഹ്യപരിഷ്‌കർത്താവിനെ തിരിച്ചറിയുക
(A) ശ്രീനാരായണ ഗുരു
(B) കുമാരനാശാൻ
(C) അയ്യാ വൈകുണ്‌ം സ്വാമികൾ
(D) മഹാത്മാ അയ്യൻ കാളി
Answer
C
34. താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും ചട്ടമ്പിസ്വാമികളുടെ കൃതി ഏതാണെന്ന് കണ്ടെത്തുക
(A) വേദാധികാര നിരൂപണം
(B) സമത്വ കേരളം
(C) സമന്വയ കേരളം
(D) വേദപ്രകാശം
Answer
A
35. "ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നല്‌കിയില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും" കേരളത്തിലെ ഒരു സാമൂഹ്യ പരിഷ്‌കർത്താവിൻ്റെ വാക്കുകൾ ആണിവ. അദ്ദേഹം ആരാണെന്ന് തിരിച്ചറിയുക?
(A) വക്കം അബ്ദുൾ ഖാദർ മൗലവി
(B) സുബ്രഹ്മണ്യ ഭാരതി
(C) പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ
(D) മഹാത്മാ അയ്യൻ കാളി
Answer
D
36. മന്നത്ത് പദ്‌മനാഭൻ നയിച്ച 'സവർണ ജാഥ' താഴെപ്പറയുന്ന ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ക്ഷേത്ര പ്രവേശന വിളംബരം
(B) ചാന്നാർ ലഹള
(C) ഗുരുവായൂർ സത്യാഗ്രഹം
(D) വൈക്കം സത്യാഗ്രഹം
Answer
D
37. എന്താണ് "ബന്ധു ക്ലിനിക് പദ്ധതി?
(A) രോഗികളുടെ കൂട്ടിരുപ്പുകാർക്ക് വേണ്ടി തുടങ്ങിയ പദ്ധതി
(B) അതിഥി തൊഴിലാളികൾക്കു വേണ്ടി തുടങ്ങിയ പദ്ധതി
(C) അടുത്ത ബന്ധുക്കൾക്ക് വേണ്ടിയുള്ള പദ്ധതി
(D) ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള പദ്ധതി
Answer
B
38. "സത്യം സമത്വം സ്വാതന്ത്ര്യം" ഇത് ഒരു മലയാള പത്രത്തിൻ്റെ ആപ്‌തവാക്യം ആണ്. പത്രം ഏതാണെന്ന് കണ്ടെത്തുക:
(A) മലയാള മനോരമ
(C) കേരള കൗമുദി
(B) ദീപിക
(D) മാതൃഭൂമി
Answer
D
39. ഇന്ത്യ റിപ്പബ്ലിക് ആയത് എപ്പോൾ?
(A) 15 ഓഗസ്റ്റ് 1947
(B) 26 ജനുവരി 1950
(C) 2 ഒക്ടോബർ 1948
(D) 26 നവംബർ 1949
Answer
B
40. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു?
(A) മഹാത്മാഗാന്ധി
(C) ജവഹർലാൽ നെഹ്‌റു
(B) സർദാർ പട്ടേൽ
(D) രാജേന്ദ്ര പ്രസാദ്
Answer
C
41. താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടത്?
(A) ജവഹർലാൽ നെഹ്റു
(C) അംബേദ്‌കർ
(B) രാജഗോപാലാചാരി
(D) സർദാർ പട്ടേൽ
Answer
D
42. ഇന്ത്യൻ ഭരണഘടനയുടെ രൂപരേഖ തയ്യാറാക്കിയ കമ്മിറ്റിയുടെ ചെയർമാൻ ആര്?
(A) സർദാർ പട്ടേൽ
(B) രാജേന്ദ്രപ്രസാദ്
(C) ബി.ആർ. അംബേദ്‌കർ
(D) ജവഹർലാൽ നെഹ്റു
Answer
C
43. വിദ്യാഭ്യാസത്തെ സംസ്‌കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്‌കാരിക വകുപ്പ് രൂപീകരിച്ച സെൻ്റർ ഫോർ കൾച്ചറൽ റിസോഴ്സ് ആന്റ് ട്രെയിനിംങ് എന്ന സ്ഥാപനത്തിൻ്റെ ആസ്ഥാനം എവിടെ ആണ്?
(A) ന്യൂഡൽഹി
(B) കൊൽക്കത്ത
(C) മുംബൈ
(D) മദ്രാസ്
Answer
A
44. ഇന്ത്യയുടെ 32-ാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്?
(A) ഭൂഷൻ രാംകൃഷ്ണ ഗവായ്
(B) ഡി.വൈ. ചന്ദ്രചൂഡ്
(C) രജ്ഞൻ ഗൊഗോയ്
(D) ഉദയ് ഉമേഷ് ലളിത്
Answer
A
45. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണറായി ചുമതലയേറ്റത് ആര്?
(A) രഘുറാം രാജൻ
(B) ശക്തികാന്ത ദാസ്
(C) ഐ ജി പട്ടേൽ
(D) സഞ്ജയ് മൽഹോത്ര
Answer
D
46. താഴെ തന്നിരിക്കുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ഏത്?
(A) കൃഷി
(C) മത്സ്യബന്ധനം
(B) കന്നുകാലി വളർത്തൽ
(D) ഗതാഗതം
Answer
D
47. കേരളത്തിൽ ആനമല, ഏലമല എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭൂവിഭാഗം ഏത്?
(A) പശ്ചിമഘട്ടം
(C) പടിഞ്ഞാറൻ തിരം
(B) പൂർവ്വഘട്ടം
(D) കിഴക്കൻ തീരം
Answer
A
48. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ കേരളത്തിലെ എത്ര ഔഷധ സസ്യങ്ങളെക്കുറിച്ച് വിവരിച്ചിരിക്കുന്നു?
(A) 542
(B) 630
(C) 742
(D) 800
Answer
C
49. സുബ്രഹ്മണ്യ ഭാരതി ഏത് ഭാഷയിലെ സാഹിത്യകാരനാണ്?
(A) മലയാളം
(B) തമിഴ്
(C) ഹിന്ദി
(D) ഉറുദു
Answer
B
50. താഴെ തന്നിരിക്കുന്നവയിൽ വാണിജ്യ ബാങ്കുകളുടെ ഗണത്തിൽ പെടാത്തത് ഏത്?
(A) പൊതുമേഖലാ ബാങ്ക്
(B) സഹകരണ ബാങ്ക്
(C) സ്വകാര്യമേഖലാ ബാങ്ക്
(D) വിദേശ ബാങ്ക്
Answer
B
- Kerala PSC GK Questions and Answers – Practice Set 4
- Kerala PSC General Knowledge Questions with Answers
- Kerala PSC GK Previous Questions and Answers
For complete preparation, refer to our main resource: Kerala PSC Special Topic Questions with Answers – Complete Study Guide .
Join the conversation