Psc Maths model questions with solutions


2023 PSC കണക്ക് ചോദ്യങ്ങള് 


   x         1        3

  ----  +  ----  =  -----  

   2         4        4


ആയാൽ x ൻറ വിലയെന്ത് ?

A) 1/2 

B) -1

C) 3

D) 1




Ans :

    x       1            3

   ---- + ---- =     -----  

    2       4            4


ആദ്യം 1/4 നെ = ൻ്റ് അപ്പുറത്തേക്ക് ആക്കുക


     x           3             1 

    ----- =   -----     -    ---- 

      2          4             4


3 ൽ നിന്ന് 1 കുറക്കുക


   x          2         

  ----   =  -----   

   2          4            

 

ശേഷം 2 നെ = ൻ്റേ അപ്പുറത്തേക്ക് ആക്കുക


            2 

 x =   ------- × 2

            4 


[ 2 × 2 = 4 ആണ് ]

അപ്പൊൾ

           4 

   x = -----

           4 


x =  1



🔰a+b = 28 , b+ c = 40  c+a = 32

A+b+c= ?

A) 50

B) 100

C) 75

D) 60



Ans :

എല്ലാം കൂട്ടുക 

( a+b )+ (b+c )+(c+a)=  28+40+32

a+ b+b+c+c+a = 100

2( a+b+c)= 100


(a+b+c) =100/2


(a+b+c) = 50




🔰ഒരു സമാന്തര ശരണിയുടെ ആദ്യപദം 25 പൊതു വ്യത്യാസം 10 ആയാൽ ആദ്യത്തെ 20 പദങ്ങളുടെ തുക എത്ര?

 2400

 2300 

 2200 

 2500


Ans:

ആദ്യ പദം - 25

പൊതു വ്യത്യാസം - 10


20)- പതം =  അദ്യപദം+ 19×പൊതു വ്യത്യാസം 



20)-o പദം= 25+( 19×10)

                    = 25 + 190

                     =215 ആണ്.



ഇനി 25 പദങ്ങളുടെ മൊത്തം തുക കാണണം.


ആദ്യത്തെ n പദങ്ങളുടെ തുക=


n/2 ( f + Xn )



ആദ്യത്തെ 25 പദങ്ങളുടെ തുക =


= 20/2 (25 + 215)

= 10 ×( 240)


= 2400



ഉത്തരം= 2400




🔰ഒരു ത്രികോണത്തിലെ കോണുകൾ 1 : 3: 5 ആയാൽ ഏറ്റവും വലിയ കോണിന്റെ അളവ് എത്ര?

Ans :

ആകെ അംശബന്തം =

1+3+5 = 9


ആകെ ത്രികോണത്തിന്റെ കോണുകൾ = 180°



അതായത്   9 ഭാഗം = 180°


1 ഭാഗം = 180/ 9

               = 20



വലിയകോൺ 5 ഭാഗമാണ്


അതുകൊണ്ട് 

വലിയ കോൺ = 5×20


                  =100°





🔰 7 : 348 :: 8 : __? 


വിട്ടഭാഗം കണ്ടെത്തുക 

A) 512 

B) 517

 C) 520

 D) 346




 Ans : 7 × 7 × 7 = 343 ആണ്.


 343 + 5 = 348 കിട്ടുന്നു. 


അതുപോലെെ


 8 × 8 × 8 = 512 


 512 + 5 = 517 


ഉത്തരംം : 517





🔰16 + 8 ÷ 2 × 6 – 10 = ?

A) 32

B) 30

C) 18

D) 52



Ans ) B

16 + 8 ÷ 2 × 6 - 10


ആദ്യം ഹരണം >>>( 8÷2 = 4)


16 + 4 × 6 - 10 



ശേഷം ഗുണനം >>> ( 4× 6= 24)


16 + 24 - 10 


ശേഷം കൂട്ടൽ >>


40 - 10 


= 30



🔰-(1)2 + (-1)3+(-1)4+(-1)5

A)-1

B)1

C)0

D)-4


Ans : 


= - (1)2 + (-1)3+(-1)4+(-1)5


= 1 + (-1) + 1 + -1


= 1 - 1 + 1 - 1


= 0 + 0


= 0

ഉത്തരം = 0




🔰 ഒറ്റയാനെ കണ്ടെത്തുക ?

A) 56

B) 91

C) 78

D) 35



Ans)

56 = 8 × 7

91= 13 × 7

78 = --------

35 = 5 × 7


56, 91, 35 എന്നിവ 7 ഗുണിതങ്ങളാണ് 

78 - 7 ൻ്റെ ഗുണിതമല്ല 





🔰ഒരു സംഖ്യയുടെ 30% 60 ആണെങ്കിൽ സംഖ്യ ഏത് ?

A) 90

B) 300

C) 200

D) 180



Ans: 

30% എന്നത് 30/100 ആണ്.


സംഖ്യയെ x എന്ന് എടുക്കാം


                                             30

സംഖ്യയുടെ 30% = X × ---------- 

                                            100



30% 60 ആയാൽ


           30

X × ---------- = 60

          100


    

                100

X = 60 × ---------

                 30



        600

X= ---------

         30



 X = 200


മറ്റൊരു രീതിയിൽ പറഞ്ഞാൽ,


30%=60 ആണ്.


അപോൾ


10%=20 ( 3 കൊണ്ട് രണ്ട് ഭാഗത്തും ഹരിച്ചു)


ഇവിടെ സംഖ്യ യുടെ 30% ആണല്ലോ 60

നമുക്ക് സംഖ്യ അല്ലെ കാണേണ്ടത് അതയത് 100% ആണ് കണക്കാക്കേണ്ടത്


10% = 20 

10% × 10 = 20 ×10 ( 10 കൊണ്ട് രണ്ട് ഭാഗത്തും ഗുണിക്കുന്നു)


100% = 200


ഉത്തരം : 200



Ans)=200



🔰ഒരു സഖ്യയുടെ 30% വും 75% തമ്മിലുള്ള വ്യത്യാസം 1350 ആണ്. അപ്പൊൾ സംഖ്യ ഏതായിരിക്കും ?

A) 4000

B) 5000

C) 3500

D) 3000



Ans : 


ഒരു സംഖ്യ = x


സംഖ്യയുടെ 30% വും 75% വും തമ്മിലുള്ള വ്യത്യാസം 1350


അതായത് 75 - 30 = 45 


അപോൾ സംഖ്യയുടെ 45% = 1350



അതായത്


X എന്ന സംഖ്യ യൂടെ 45% എന്നുള്ളത് ഇങ്ങനെ എഴുതിക്കൂടെ..

 

              45

     X × --------- = 1350

              100


      X × 45 = 100 × 1350


                100 × 1350      

       X = -------------------

                       45


               135000

       X = ----------------

                    45



        X = 3000



അതായത് 

സംഖ്യ = 3000


🔰4 , x , 16 എന്നിവ ഒരു ശ്രേണിയിലെ പദമാണെങ്കിൽ x ൻ്റെ വില എത്ര ?



Ans )


      4 + 16

= -------------

          2




         20

= ---------------

         2


= 10



🔰1 , 3 , 8 , 19 , 42 , .......

അടുത്ത പദം കാണുക ?

A) 50


B) 62


C) 89


D) 79






Ans)

ഒന്നാം പദം 1 --> = 1


 (1 × 2) + 1 = 2 +1 = 3


 (3 × 2) + 2 = 6 + 2 = 8


 (8 × 2) + 3 = 16 + 3 = 19


(19 × 2) + 4 = 38 + 4 = 42


......× 2 + 5 = .......+ 5 =  



( 42 × 2) + 5 = 84+ 5 = 89

ഉത്തരം : 89





🔰ഒരു മാസത്തിലെ 3 )o തിയ്യതി വെള്ളിയാഴ്ച ആണെങ്കിൽ ആ മാസത്തിലെ 21)o തിയ്യതിക്ക് ശേഷമുള്ള 4 )o ദിവസം ഏത് ആണ് ?

A)ശനി

B)ബുധൻ 

C)വെള്ളി 

D)തിങ്കൾ



Ans )

  ഒന്നുകിൽ കലണ്ടർ വരച്ചു കൊണ്ട് ഉത്തരം കണ്ടെത്താം.


അതയത് 3 )o തിയതി വെള്ളിയാഴ്ച


 S    m       t     w    th     fr      sa

                        1      2      3      4

 5     6       7     8      9     10    11

12   13    14   15    16    17    18

19   20    21   22    23    24    25

26   27    28   29    30    31



ആപ്പോൾ 21)o തിയതി ചൊവ്വാഴ്ച.


അതിന് ശേഷമുള്ള 4 )o ദിവസം 25)o തിയതി ആണ്. 


അത് ശനിയാഴ്ച ആണ്.


ഉത്തരം - ശനി



👉ഇനി മറ്റൊരു വഴിയുണ്ട്

അതായത് 3)o തിയതി വെള്ളിയാഴ്ച

അപോൾ


3+7 = 10. 10)o തിയതി വെള്ളി

10+7 = 17 17)o തിയതി വെള്ളിയാഴ്ച

17+ 7 = 24. 24 )o തിയതി വെള്ളിയാഴ്ച



കാണേണ്ടത് 21 )o തിയതി യിലൂടെ 4 കൂട്ടിയതാണ്. 


21+4 = 25)o തിയതി 



24 വെളളി എന്ന് മുമ്പ് കിട്ടി



 അപ്പോൾ 25 ശനി അല്ലേ..



ഉത്തരം - ശനി 




🔰 ഒറ്റയാനെ കണ്ടെത്തുക ?

A) 56

B) 91

C) 78

D) 35



Ans)


56 = 8 × 7


91= 13 × 7


78 = --------


35 = 5 × 7


56, 91, 35 എന്നിവ 7 ഗുണിതങ്ങളാണ് 


78 - 7 ൻ്റെ ഗുണിതമല്ല 




🔰3x+2 = 9x- 1 ആയാൽ x ൻ്റെ വില കാണുക ?

A) 4

B) 0

C) 3

D) 2



Ans) 

ഇവിടെ x ൻ്റെ വിലയാണ് കാണേണ്ടത്.


സംഖ്യകളുടെ കൃതിയിലാണ് x വരുന്നത്.


സംഖ്യകൾ തുല്യമാണെങ്കിൽ അവ രണ്ടും വെട്ടാം.


അതായത്


3x+2 = 9x-1   



എന്നതിൽ 3,9 എന്നിവ തുല്യമാണെങ്കിൽ വെട്ടമായിരുന്നു.




ഇവിടെ അത് തുല്യമല്ല.




ഇവിടെ 9 നെ  32 എന്ന് എഴുതാം 



അപോൾ



3x+2 = 32(x- 1)  

 


എന്ന് എഴുതാം 





ഇപ്പൊൾ സംഖ്യകൾ തുല്യമായി  ( 3 = 3)


അപോൾ അത് വെട്ടാം





ശേഷം ഇങ്ങനെ ആവും 👇


    

       x+ 2 =  2(x-1 )



ശേഷം


        x+ 2 = 2x - 2  ( 2 ഉള്ളിലേക്ക് ഗുണിചു )


      

        2x- x = 2+2 


          

          x = 4



ഉത്തരം  : 4




🔰രണ്ടു സംഖ്യകളുടെ ലസാഗു 7700 ഉം


ഉസാഘ 11 ഉം ആണ്. അതിൽ ഒരു സംഖ്യ 275 എങ്കിൽ മറ്റേ സംഖ്യ ഏത് ? 


A) 279

B) 283

C) 308

D) 318



Ans)


ഒരു സംഖ്യ = 275 (x)

മറ്റേ സംഖ്യ = y


രണ്ടു സംഖ്യകളുടെ യും ലസാഗു= 7700

രണ്ടു സംഖ്യകളുടെ യും ഉസാഘ = 11



                        X × Y

ലാസാഗു = ----------------

                       ഉസാഘ



                275 × Y 

7700 = -----------------

                     11



 7700 × 11 = 275 × Y


 84700 = 275 × Y


                  84700

          Y = --------------  

                    275


              = 308



🔰ഒരാൾ 15hr യാത്ര ചെയ്തു.

ആദ്യ പകുതിയിൽ 21km/hr വേഗതയിലും രണ്ടാം പകുതിയിൽ 24km/ hr യാത്ര ചെയ്തു.

എങ്കിൽ ആകെ സഞ്ചരിച്ച ദൂരം എത്രയാണ് ?


A) 346

B) 336

C) 246

D) 285



Ans)


ആദ്യ പകുതിയിൽ വേഗത(x) = 21 km/hr


രണ്ടാം പകുതിയിൽ വേഗത(y) = 24 km /hr


അപോൾ ശരാശരി വേഗത = 2xy / x+y


          = 2× 21 × 24 / 21+24


          = 1008/45


          =22.4 km/hr


ദൂരം = വേഗത × സമയം


         = 22.4 × 15


         = 336 km




🔰അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട് എത്ര വർഷങ്ങൾ കഴിഞ്ഞാൽ ഇരുവരുടെയും വയസ്സുകളുടെ തുക 35 ആകും ?


Options :


a) 5

b) 7

c) 9

d) 8



ഉത്തരം : 

അച്ചു - 15 വയസ്സ് 


അമ്മു - 6 വയസ്സ് 




തുക = 15+ 6 = 21



35 ആവാൻ 14 കൂട്ടണം 



അതു കൊണ്ട് 2 പേർക്കും 7 വയസ്സ് കൂടുമ്പോൾ 14 കൂടും




ആപോൾ ഉത്തരം 7 




🔰 ഒരു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ തുക 11 ആണ്.

ഈ സംഖ്യയിലെ അക്കങ്ങൾ തമ്മിൽ പരസ്പരം മാറ്റിയാൽ കിട്ടുന്ന സംഖ്യ ആദ്യത്തെ സംഖ്യയേക്കാൾ 27 കൂടുതലാണ്.

സംഖ്യ ഏത് ?


A) 38

B) 29

C) 47

D) 56



Ans)


ഇവിടെ ഓപ്ഷനിൽ തന്ന എല്ലാ സംഖ്യകളുടെയും അക്കങ്ങളുടെ തുക 11 ആണ്.


അപ്പൊൾ ഓരോ സംഖ്യയും തിരിച്ചിട്ടു അതിൽ നിന്ന് 27 കുറച്ചു നോക്കിയാൽ മതി.




38 : - തിരിച്ചിട്ടാൽ 83


83 - 27 = 55 ( സംഖ്യ (38) കിട്ടിയില്ല )


29 :- തിരിച്ചിട്ടാൽ 92


92 - 27 = 85 ( സംഖ്യ(29) കിട്ടിയില്ല )



47:- തിരിച്ചിട്ടാൽ 74 


74 - 27 = 47 ( സംഖ്യ(47) തന്നെ കിട്ടി )


ഉത്തരം option 

c ) 47



🔰വശങ്ങളുടെ എണ്ണവും വികർണങ്ങളുടെ എണ്ണവും തുല്യമായ ബഹുഭുജം ഏതാണ് ?

A) ചതുർഭുജം

B) ഷഡ്ഭുജം

C) പഞ്ചഭുജം

D) സപ്തഭുജം



Ans :-

ചതുരത്തിലെ (4വശം) വികർണങ്ങളുടെ എണ്ണം 

പഞ്ചഭുജത്തിലെ ( 5 വശം) വികർണങ്ങളുടെ എണ്ണം = 5 

ഉത്തരം -  പഞ്ചബുജം

മറ്റൊരു രീതിയിൽ 👉


വശങ്ങളുടെ എണ്ണം n 


                                                 n ( n- 3 )

വികർണങ്ങളുടെ എണ്ണം = --------------

                                                        2


ചോദ്യത്തിൽ വികർണങളുടെ എണ്ണം =വശങ്ങളുടെ എണ്ണം


അതായത് 


         n( n - 3 )

n =   ---------------

               2


രണ്ട് " n " കളും കട്ട് ആക്കാം 


അപോൾ


2 = ( n- 3 )


n = 2+3 = 5 


ഉത്തരം - പഞ്ചഭുജം




(BODMAS)


 🔰10 - 5 +10 ÷2 × 5 = ?

a) 25

b) 6

c) 30

d) 3/2




ഉത്തരം :

10 - 5 + 10 ÷ 2 × 5


10 - 5 + 5 × 5. ( ആദ്യം ഹരണം )


10 - 5 + 25 ( ശേഷം ഗുണനം )


30 ( കുറയ്ക്കൽ , കൂട്ടൽ )

ഉത്തരം : 30



🔰5 - 5 × 5 + 5 ൻ്റെ വില എത്ര ?

A) 0

B) -15

C) 25

D) -25



Ans )

  5 - 5 × 5 + 5


5 - ( 5× 5)+ 5 ( ആദ്യം ഗുണനം )


അപോൾ ,


5 - (25) + 5 


5 - 25 + 5


ആദ്യം + ൽ ചെയ്യാം


5 - 20


ശേഷം - ചെയ്യാം ,


5 - 20 = -15



ഏറ്റവും ചെറിയ ഭാജ്യ സംഖ്യ =4


ഏറ്റവും ചെറിയ അഭാജ്യ സംഖ്യ =2


ഏറ്റവും ചെറിയ പരിപൂർണ്ണ സംഖ്യ=6




🔰ആദ്യത്തെ 20 ഇരട്ട സംഖ്യകളുടെ തുക?


ഇരട്ട സംഖ്യകളുടെ തുക=n(n+1)


          n = 20

             

n ( n+1 ) = 20 × (20+1)


            = 20 ×21


            = 420




🔰ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ തുക ?

 എണ്ണൽ സംഖ്യകളുടെ തുക= n(n+1)/2

         

          n=10



  n(n+1) 10×(10+1)

------------ = -----------------

      2 2



               10×11

         = ------------

                  2


          =55



🔰ആദ്യത്തെ 30 ഒറ്റ സംഖ്യകളുടെ തുക?


ഒറ്റ സംഖ്യകളുടെ തുക=n^2


        n=30


       n^2= 30 ^2


             =900




🔰ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക?


എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക=

     

       n(n+1)(2n+1)

      ----------------------

                6

     

       n=10

      


        n(n+1)(2n+1)

   = ----------------------

                6

      

         10×(10+1)(2×10+1)

     = -----------------------------

                       6

     


         10×11×21

    = -------------------

                6



     =2310/6

      =385



🔰  ഒരു സംഖ്യയുടെ 3 മടങ്ങും , അതേ സംഖ്യയുടെ 2 മടങ്ങിനോട് 4 കൂട്ടിയതും തുല്യമാണ് എങ്കിൽ സംഖ്യ ഏതാണ് ?


A) 4

B) 3

C) 10

D) 6



Ans)

ഒരു സംഖ്യ = x


സംഖ്യയുടെ 3 മടങ്ങ് = 3x


സംഖ്യയുടെ 2 മടങ്ങ് = 2x 

സംഖ്യയുടെ 2 മദങ്ങിനോട് 4 കൂട്ടിയത് = 2x + 4


സംഖ്യയുടെ 3 മടങ്ങും, സംഖ്യയുടെ 2 മാടങ്ങിനോട് 4 കൂട്ടിയതും തുല്യമായാൽ


3x = 2x + 4    എന്നെഴുതാം


3x - 2x = 4


1 x = 4 


x = 4 


ഉത്തരം :  4 




🔰 ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒറ്റസംഖ്യ അല്ലാത്തത് ഏത് ?


A)15 5

B) 15 5 +5

C) 155+5

D) 155-5



Ans) 


Options A നോക്കാം....


15 5


15× 15 × 15 × 15 × 15


ഇത് ചെയ്താൽ കിട്ടുന്ന ഉത്തരത്തിന്റെ അവസാനവും അ



ഞ്ചു തന്നെയായിരിക്കും

( കാരണം അഞ്ച് എത്ര തവണ ഗുണിച്ചാലും അഞ്ചു തന്നെ കിട്ടും )




Option B നോക്കാം.....


155+ 5 



15 5 ഒറ്റ സംഖ്യയാണ് അതിലൂടെ അഞ്ചു കൂട്ടിയാൽ ഇരട്ടസംഖ്യ ആവും.


( ഉദാ:- 3 ഒറ്റ സംഖ്യയാണ് അതിൻറെ കൂടെ 5 കൂട്ടിയാൽ 8 കിട്ടുന്നു അത് ഇരട്ട സംഖ്യയാണ്)



Option C നോക്കാം.....


   155+5


= 15 10


= 15×15×15×15×15×15×15×15×15×15 


ഇത് ഗുണിച്ചാൽ കിട്ടുന്ന ഉത്തരത്തിന്റെ അവസാനവും അഞ്ചു തന്നെയാവും



Option D നോക്കാം......


155-5


= 150

= 1 


ഒന്ന് ഒറ്റ സംഖ്യയാണ്.

( ഇതിൻറെ ഉത്തരവും ഒറ്റ സംഖ്യയാണ്)


ഉത്തരം : B



🔰154 2 കണ്ടുപിടിക്കുന്നതിന് 153 2 ൻറെ കൂടെ എത്ര കൂട്ടണം ?


A)153+153

B)153 + 154

C) 154+155

D)152+153




Ans )


153 2 = 153 × 153   ആണ്.


154 ൻ്റെ വർഗ്ഗം വേണം. ( അത് ചെയ്ത് നോക്കാം)


153+1 ൻ്റെ വർഗ്ഗം അലെ ചെയ്യുന്നത്.



(153 +1)2  


ഇത്  (a+b) 2 = a2 + b2 + 2ab വെച്ച് കാണലോ



(153 +1)2   = 153 2 + 1 + 2 × 153

(154) 2 = 153 2 + 1 + 2 × 153 



നോക്കൂ 154 2 കിട്ടാൻ

153 2 ൻ്റെ കൂടെ  1 ഉമ് 2 × 153 ഉം കൂട്ടണം



അതായത് 1 + 153 + 153

അതായത് 153 + 154 

കൂട്ടണം



ഉത്തരം : B 





ലാഭവും നഷ്ടവും

🔰 സൈക്കളിൻ്റെ വില 1500 രൂപ യാണ്.

അത് വാങ്ങി 500 രൂപ ക്ക് പുതുക്കി പണിതു.

ശേഷം അത് 3000 രൂപ ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര ?


Ans) 


സൈക്കിൾ വാങ്ങിയ വില  =1500 രൂപ



സൈക്കിൾ പുതുക്കി പണിത വില =

500 രൂപ


അപ്പോൾ സൈക്കിളിന് വേണ്ടി അയാൾ ആകെ മുടക്കിയ തുക =1500+ 500 = 2000 രൂപ

ഇവിടെ അയാൾ സൈക്കിൾ വിറ്റ വില= 3000



വിറ്റപ്പോൾ ലാഭം കിട്ടിയത് = 3000 -  2000= 1000  രൂപ



                           (ലാഭം കിട്ടിയ തുക) ലഭശതമാനം = --------------------------------  ×100

                       (ആകെ മുടക്കിയ തുക)



അതായത്,

 

                                    1000

 ലാഭ ശതമാനം= ---------------- ×100 

                                     2000


  

      100000

 =  -------------- =  50

        2000


=50%



🔰8000 രൂപ വിലയുള്ള ഒരു വസ്തു 7360 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര?

Ans)


വസ്തുവിന്റെ വില = 8000 രൂപ




വസ്തുവിറ്റ വില= 7360 രൂപ




നഷ്ടമായ തുക=8000 - 7360 = 640




                                 (നഷ്ടമായ തുക)

നഷ്ട ശതമാനം= ----------------------------- ×100

                                    (ആകെ തുക)





                                     640

നഷ്ട ശതമാനം = ------------- ×100

                                    8000



     64000

= ---------------

      8000


"0 " പുജ്യങ്ങൾ വെട്ടിയാൽ

 



    64

= ------- = 8 

     8


= 8%


#pscmaths #mathsquestionsandanswes

#keralapscmaths #profitmaths



🔰300 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 100 രൂപ നഷ്ടം വന്നു എങ്കിൽ നഷ്ട ശതമാനം എത്ര?


Ans)


 സാധനം വിറ്റ വില= 300 രൂപ

വിറ്റപ്പോൾ നഷ്ടം വന്ന തുക =100 രൂപ




അങ്ങനെയെങ്കിൽ


 സാധനത്തിനെ യഥാർത്ഥ വില = 300 +100= 400 രൂപ




അപ്പൊൾ


                                 (നഷ്ടമായ തുക)

നഷ്ട ശതമാനം= -------------------------------× 100

                           (ആകെ മുടക്കിയ തുക)




അതായത് ,


                                 100

നഷ്ട ശതമാനം= -------- ×100

                                  400



   10000

= ---------- = 25

     400


 


=25%


#pscmaths #mathsquestionsandanswes

#keralapscmaths #profitmaths




🔰4000 രൂപ പരസ്യവിലയുള്ള ടിവി 3000 രൂപക്ക് നൽകിയെങ്കിൽ ഡിസ്കൗണ്ട് എത്ര ശതമാനം?


Ans)


ടിവിയുടെ യഥാർത്ഥ വില = 4000 രൂപ


ടിവി കിട്ടിയത് =3000 രൂപ


ഡിസ്കൗണ്ട് തുക


 =4000 - 3000= 1000 രൂപ


(ഇത് ലാഭ ശതമാനം കാണുന്നപോലെ തന്നെ ആണ്.)

ഇവിടെ ഡിസ്കൗണ്ട് ശതമാനം കാണാനുള്ള സമവാക്യം താഴെ കൊടുക്കുന്നു


                             (ഡിസ്കൗണ്ട് തുക )

ഡിസ്കൗണ്ട് =--------------------------------×100

                        ശതമാനം ( ആകെ തുക)



                                                  1000

ഡിസ്കൗണ്ട് ശതമാനം= ---------------× 100 

                                                  4000




   100000

= ------------- = 100/4

    4000


= 25 


= 25%


#pscmaths #mathsquestionsandanswes

#keralapscmaths #profitmaths



🔰4 ഡ്രസ്സുകൾ വാങ്ങിയപ്പോൾ ഒരു ഡ്രസ്സ് അധികം കിട്ടി. എങ്കിൽ ഡിസ്കൗണ്ട് ശതമാനം എത്ര?


Ans)

ഇവിടെ ഡിസ്കൗണ്ട് കിട്ടിയ ഡ്രസ്സ് എണ്ണം =1


യഥാർത്ഥത്തിൽ വാങ്ങിയ ഡ്രസ്സിന്റെ എണ്ണം= 4


അപ്പോൾ ആകെ ഡ്രസ്സുകളുടെ എണ്ണം= 1+4=5


ഇവിടെ ഡിസ്കൗണ്ട് കാണാനുള്ള സമവാക്യം താഴെ കൊടുക്കുന്നു


ഡിസ്കൗണ്ട് ശതമാനം =


          (ഡിസ്കൗണ്ട് ആയി 

           ലഭിച്ച ഡ്രസ്സിന്റെ എണ്ണം)

 = --------------------------------------------- ×100

    (ആകെ ഡ്രസ്സുകളുടെ എണ്ണം)



അതായത്,


                                                 1

ഡിസ്കൗണ്ട് ശതമാനം= -------- × 100

                                                 5


   

     100

= ----------- 

       5



 =20%



#pscmaths #mathsquestionsandanswes

#keralapscmaths #profitmaths

#pscmaths #mathsquestionsandanswes

#keralapscmaths #profitmaths





🔰ഒരു സാധനം 182 രൂപക്ക് വിറ്റാൽ അത് 9% നഷ്ടത്തിൽ ആകും. 

9% ലാഭം ലഭിക്കുന്നതിന് അതിൻ്റെ വിൽപന വില എത്രയായിരിക്കും ?

A) 200

B) 210

C) 218

D) 220




ഉത്തരം :



ഇവിടെ യഥാർത്ഥ വിലയുള്ള ഒരു സാധനം വിലകുറച്ച് 182 രൂപക്ക് വിറ്റപ്പോൾ 9% നഷ്ടം വന്നു.



അപ്പോൾ വില 182 നേക്കാൾ കൂടുതലാണ്.



9% എത്രയാണ് എന്ന് കിട്ടണം.




ഇവിടെ യഥാർത്ഥ വില 200 ആണ് എന്ന് എടുക്കുക.



വിറ്റത് 182 രൂപ അപോൾ നഷ്ടം 

= 200 - 182 = 18 രൂപ




(അംശബന്ധത്തിൽ പറഞാൽ )


നഷ്ടം : വിറ്റവില : യഥാർത്ഥ വില 


18 : 182 : 200

(ഇത് പകുതി ആക്കുക )

9 : 91 : 100


( നോക്കൂ ഇതിൽ 100% എന്നുള്ളത് യഥാർത്ഥ വില , നഷ്ടം 9% അല്ലെ കിട്ടുന്നത് )

അതായത് 9% എന്നാൽ 18 രൂപയാണ്

അപൊൾ നഷ്ടം 18 രൂപ തന്നെ യാണ്.

ഇനി 9% ലാഭത്തിൽ ആവാൻ എത്ര രൂപക്ക് വിൽക്കണം എന്ന് നോക്കണം 

യഥാർത്ഥ വില 200 , കൂടെ 9% കൂട്ടണം

അതായത് 18 കൂട്ടണം ,

200 + 18 = 218 രൂപ

ഉത്തരം : option C) 218



🔰ഒരു പാത്രത്തിന്റെ വാങ്ങിയ വില 120 രൂപയാണ് അത് 10 % നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റ വില എന്ത് ?

A) 110

B) 108

C) 106

D) 105

Ans: 


പാത്രത്തിൻറെ വില = 120

അതിൻ്റെ 10% = 12


10 % നഷ്ടതിൽ ആയാൽ 12 രൂപ നഷ്ടം.


അപോൾ വിറ്റവില = 120 -12 = 108 രൂപ


ഉത്തരം: 108 രൂപ

For complete preparation, refer to our main resource: Kerala PSC Special Topic Questions with Answers – Complete Study Guide .

Welcome to KTET Zone, your trusted platform for KTET previous question papers, solved answers, mock tests, study notes, and complete KTET preparation guidance. Our goal is to help KTET aspirants—LP, UP, High School, Language teachers, and Special Education candidates—score high with accurate resources, updated information, and smart learning support.